KeralaNEWS

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ച; നാളെ മുതൽ മൂന്നു ദിവസം പൊതുഅവധി

കോഴിക്കോട്: സംസ്ഥാനത്ത് ശനിയാഴ്ച ചെറിയ പെരുന്നാള്‍.റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നത്.മാസപ്പിറ എങ്ങും ദൃശ്യമാകാത്തതിനെ തുടർന്നാണിത്.

 

ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ  22നും  സംസ്ഥാനത്തെ  സർക്കാർ  ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഉൾപ്പടെ മൂന്നു ദിവസം പൊതു അവധിയായിരിക്കും.

Back to top button
error: