KeralaNEWS

കേരള കോണ്‍ഗ്രസില്‍ രാജി തുടരുന്നു;പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഏപ്രിൽ-26-നെന്ന് സൂചന

കോട്ടയം:കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വെെസ് ചെയര്‍മാന്‍ മാത്യൂ സ്റ്റീഫന്‍ രാജിവെച്ചു.മുന്‍ ഉടുമ്ബന്‍ഞ്ചോല എംഎല്‍എ കൂടിയാണ് മാത്യൂ സ്റ്റീഫന്‍. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ രാജിക്ക് പിന്നാലെയാണ് മാത്യൂ സ്റ്റീഫന്റെ രാജി.

ബിജെപി പിന്തുണയോടെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മാത്യു സ്റ്റീഫന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.25 ന്  കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും.നിലവില്‍ തീരുമാനിച്ചിരിക്കുന്നത് ‘നാഷണല്‍ പ്രോഗ്രെസീവ്’ എന്ന പേരാണ്.

ഒരു വര്‍ഷമായി ബിജെപി കേന്ദ്ര നേതൃത്വവുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകൾ നടന്നുവരികയായിരുന്നെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു.കോണ്‍ഗ്രസ്, സിപിഐഎം പാര്‍ട്ടികളില്‍ നിന്നും ധാരാളം ആളുകള്‍ പുതിയ പാർട്ടിയിലേക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

 

മാത്യു സ്റ്റീഫനെയും ജോണി നെല്ലൂരിനെയും കൂടാതെ വിവിധ സംഘടനകളില്‍ നിന്നുള്ള വി വി അഗസ്റ്റിന്‍, പിഎം മാത്യു, ജോര്‍ജ് ജെ മാത്യു, വിക്ടര്‍ ടി തോമസ്, സിപി സുഗതന്‍, ‘കാസ’ ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം തുടങ്ങിയ നേതാക്കളാണ് പുതിയ പാർട്ടിക്ക് ചുക്കാൻ പിടിക്കുന്നത്.പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഈ‌ മാസം 26 ന് തന്നെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാരുടെ ആശിര്‍വാദത്തോടെ രൂപീകരിക്കുന്ന എന്‍പിപിയെ കേരള കോണ്‍ഗ്രസിന് ബദലാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

Back to top button
error: