തിരൂർ:രണ്ടാമത്തെ ട്രയൽ റണ്ണിൽ തിരൂരിൽ നിർത്താതെ പാഞ്ഞ് വന്ദേഭാരത്.എന്നാൽ സ്റ്റോപ്പ് ഒഴിവാക്കിയിട്ടില്ലെന്നു റെയിൽവേ അറിയിച്ചു.
കാസർകോട് സ്റ്റേഷനിലേക്കു നീട്ടിയതിനെ തുടർന്നാണ് ഇന്നലെ വീണ്ടും ട്രയൽ റൺ നടത്തിയത്.തിരൂർ വഴി രാവിലെ 10.44ന് ആണ് വണ്ടി കടന്നുപോയത്.വണ്ടി തിരൂരിൽ നിർത്തില്ലെന്നും ഒന്നാം പ്ലാറ്റ്ഫോമിനോടു ചേർന്ന ട്രാക്ക് ഒഴിച്ചിടണമെന്നും സ്റ്റേഷൻ മാസ്റ്റർക്കു നിർദേശം ലഭിച്ചിരുന്നു.നിർത്താതെ പോകാൻ ലോക്കോ പൈലറ്റിനും നിർദേശമുണ്ടായിരുന്നു.തുടർന്ന് 80 കിലോമീറ്റർ വേഗത്തിലാണ് വണ്ടി തിരൂർ സ്റ്റേഷൻ വഴി നിർത്താതെ പാഞ്ഞുപോയത്.
അതേസമയം സ്റ്റോപ്പ് ഒഴിവാക്കിയിട്ടില്ലെന്നും കാസർകോട്ടേക്ക് നീട്ടിയതിനെ തുടർന്നുള്ള ട്രയൽ റണ്ണായതിനാൽ തൽക്കാലം തിരൂരിനെ ഒഴിവാക്കുകയായിരുന്നുമെന്നാണ് റയിൽവെ നൽകുന്ന വിശദീകരണം.