KeralaNEWS

മണിക്കൂറിൽ ഓരോ ബലാത്സംഗം നടക്കുന്ന നാടായി ഉത്തര്‍പ്രദേശ് മാറിയെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജൻ

കണ്ണൂർ:‍ ഓരോ മണിക്കൂറിലും  ബലാത്സംഗം നടക്കുന്ന നാടായി ഉത്തര്‍പ്രദേശ് മാറിയിരിക്കുന്നുവെന്ന് സി പി എം നേതാവും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍.
 

ഗുജറാത്തിലും കാര്യങ്ങള്‍ ഏറെക്കുറെ സമാനമാണ്.കേസെടുക്കാതെയും കേസുണ്ടായാല്‍ രക്ഷപ്പെടുത്തിയും കോടതി ശിക്ഷിച്ചാല്‍ വിട്ടയക്കുകയും ചെയ്യുന്ന സംഘപരിവാര്‍ സര്‍ക്കാര്‍ നടപടികളാണ് ഇത്തരം കുറ്റവാളികളുടെ നാടായി നമ്മുടെ രാജ്യത്തെ മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു. എംവി ജയരാജന്റെ വിമർശനം.

Back to top button
error: