IndiaNEWS

ബിജെപി നേതാവിന്റെ കൊലപാതകം; മലയാളി ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

മംഗളൂരു: ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാളിയുള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബണ്ട്വാള്‍ പൊളനി സ്വദേശിയും ഡ്രൈവറുമായ ജനാര്‍ദ്ദന ബരിന്‍ജ പൂജാരിയാണ് (42) ചൊവ്വാഴ്ച സന്ധ്യയോടെ അക്രമത്തിന് ഇരയായത്.

 

Signature-ad

തിരുവനന്തപുരം സ്വദേശി പ്രശാന്ത് (40), കര്‍ണാടക സ്വദേശികളായ വിട്ടലിലെ വി.ശരത്(36), കുശാല്‍ നഗറിലെ ജി.കെ.രവികുമാര്‍ എന്ന നന്ദിഷ്(38),കൊണാജെയിലെ വിജയ് കുടിന്‍ഹ(28) എന്നിവരാണ് അറസ്റ്റിലായത്.

മൊബൈല്‍ ഫോണ്‍ കവര്‍ച്ചക്കിടെയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. മൊബൈല്‍ തട്ടിപ്പറിക്കുന്നത് തടഞ്ഞ പൂജാരിയെ അക്രമികള്‍ നെഞ്ചില്‍ ഇടിക്കുകയായിരുന്നു.ആറടിയോളം താഴ്ചയിലേക്ക് ഉരുണ്ടു വീണതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നാണ്  സിറ്റി പോലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജയിന്‍ പറഞ്ഞു.

 

അക്രമികള്‍ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. അറസ്റ്റിലായ നാലു പേരും കുറ്റകൃത്യ പശ്ചാത്തലമുള്ളവരാണ്.

Back to top button
error: