IndiaNEWS

ഉത്തര്‍പ്രദേശില്‍ വീണ്ടും മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന ക്രൂരത

ലക്നൗ:കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങി ഇരയുടെ വീടിന് തീയിടുകയും ഇര ജന്മംനല്‍കിയ കുഞ്ഞിനെയും ബന്ധുവിന്റെ കുഞ്ഞിനെയും തീയിലെറിഞ്ഞ് ചുട്ടുകൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ കുട്ടികള്‍ കാണ്‍പുരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉന്നാവോ ജില്ലയിലെ മൗറവാനിലെ ഗ്രാമത്തില്‍ തിങ്കള്‍ രാത്രിയാണ് സംഭവം.പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിമൂന്നിനാണ് അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് ജാമ്യത്തിലിറങ്ങിയ മൂന്ന് പ്രതികളും സംഘവും തിങ്കള്‍ രാത്രി പത്തോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടുകാര്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെ പെണ്‍കുട്ടിയെയും അമ്മയെയും അച്ഛനെയും ക്രൂരമായി മര്‍ദിച്ചു. വീട് പൂര്‍ണമായും കത്തിനശിച്ചു.

 

Signature-ad

ഇരയായ പെണ്‍കുട്ടി കഴിഞ്ഞ സെപ്തംബറില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകിയിരുന്നു ഈ കുട്ടിയെയും ബന്ധുവിന്റെ രണ്ടു മാസം പ്രായമായ കുഞ്ഞിനെയുമാണ് പ്രതികള്‍ തീയിലെറിഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മയും അച്ഛനും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: