പുതുച്ചേരി:27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി.ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.സംഭവത് തില്‍ 22കാരിയായ യുവതി അറസ്റ്റിലായി.പുതുച്ചേരിയിലാണ് സംഭവം.
പെണ്‍കുഞ്ഞ് ജനിച്ചെന്ന പേരില്‍ ഭർത്താവ് നിരന്തരം വഴക്കുണ്ടാക്കാൻ തുടങ്ങിയതോടെയാണ് യുവതി കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയത്. പൊതുശ്മശാനത്തിന് സമീപം മണ്‍കൂന കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുറ്റസമ്മതം നടത്തിയ യുവതിയെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു.