KeralaNEWS

കേരളത്തിന് അനുയോജ്യം ടിൽറ്റിംഗ് ട്രെയിൻ; എന്താണ് ടിൽറ്റിംഗ് ട്രെയിൻ..?

ളവുകളുള്ള റെയിൽ പാളങ്ങളിൽ ട്രെയിനിന് വേഗത കൂട്ടാൻ സഹായിക്കുന്ന സംവിധാനമാണ് ടിൽറ്റിംഗ് സാങ്കേതികവിദ്യ,
വളവുകളുള്ള റോഡിൽ ഒരു സ്പോര്‍ട്സ് ബൈക്ക് ഓടിക്കുന്നത് പോലെ, ഉയർന്ന വേഗതയിൽ വളവുകൾ കൈകാര്യം ചെയ്യാൻ ട്രെയിനുകളെ ഈ സാങ്കേതികവിദ്യ സഹായിക്കും
ഹൈ-സ്പീഡ് ട്രെയിനുകൾളിലെ  യാത്രാസുഖം തടസ്സപ്പെടാതിരിക്കാൻ നേരായ ട്രാക്കോ വലിയ വളവുകൾ ഇല്ലാത്ത ട്രാക്കുകളോ ആവശ്യമാണ്,  അതിവേഗ ട്രെയിനുകൾ വലിയ വളവുകളുള്ള ട്രാക്കിലൂടെ വേഗത്തില്‍ പോകുമ്പോള്‍ ഇരിക്കുന്ന യാത്രക്കാർക്ക് സീറ്റിൽ ഞെരുക്കം അനുഭവപ്പെടുകയും
ട്രെയിനിലെ നിൽക്കുന്ന യാത്രക്കാർക്ക് അവരുടെ ബാലൻസ് നഷ്ടപ്പെടുകയും, ട്രെയിൻ ട്രാക്കിൽ നിന്ന് തെന്നിമാറുകയോ വലിയ അപകടം സംഭവിക്കുകയോ ചെയ്യും,
അങ്ങനെ സംഭവിക്കാതിരിക്കാൻ സാധാരണയായി ട്രെയിനുകൾ വളവുകളിൽ വളരെ വേഗത കുറച്ച് ഓടിക്കുകയാണ് പതിവ്.
ട്രാക്കിൽ മാറ്റം വരുത്താതെ തന്നെ കോച്ചിന്റെ സൂപ്പർ സ്ട്രക്ചർ ടിൽറ്റിംഗ് ചെയ്യാൻ അനുവദിക്കുന്ന രൂപകൽപ്പനയിലാണ് ഈ പ്രശ്നത്തിനുള്ള പരിഹാരം.
ട്രെയിൻ വേഗതയിൽ ഒരു വളവ് ചുറ്റിക്കറങ്ങുമ്പോഴും
കൊടും വളവുകളിൽ  ചെരിഞ്ഞ് ഓടിക്കുമ്പോൾ  യാത്രക്കാർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടും അപകടവും കുറയ്ക്കാൻ ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കും.
അത്തരം ട്രെയിനുകളാണ്  ടിൽറ്റിംഗ് ട്രെയിനുകൾ.
ടിൽറ്റിംഗ് കോച്ചുകൾക്ക് പ്രത്യേക സസ്പെൻഷൻ ഫീച്ചറുകൾ ഉണ്ട്, ഇത്  വളവുകളിൽ വേഗത്തില്‍ ചരിഞ്ഞുപോകാൻ ട്രെയിനുകളെ കൂടുതല്‍ പ്രാപ്തമാക്കുന്നു.
വളവുകളിൽ ചെരിയുമ്പോൾ  യാത്രക്കാർക്ക് അനുഭവപ്പെടുന്ന ഫോഴ്സ് കുറയ്ക്കുന്നു, സാധാരണ സസ്‌പെൻഷൻ ട്രെയിനിൽ യാത്രക്കാർക്ക് അനുഭവപ്പെടുന്ന അസ്വസ്ഥത കുറയ്ക്കുന്നതിനൊപ്പം അതി വേഗതയിൽ വളവുകൾ കടന്നുപോകാൻ ട്രെയിനിനെ സഹായിക്കുന്നു.
1930 കളുടെ അവസാനമാണ് ആദ്യ പരീക്ഷണം ആരംഭിക്കുന്നത്
1956 ൽ പുൾമാൻ-സ്റ്റാൻഡേർഡ് എന്ന ഒരു യുഎസ് റെയിൽ നിർമ്മാതാവ് ട്രെയിൻ-X എന്ന പേരിൽ രണ്ട് ട്രെയിൻ സെറ്റുകൾ നിർമ്മിച്ചു,
ഇതാണ് ആദ്യത്തെ ടിൽറ്റിംഗ് ട്രെയിന്‍.
1973 ൽ നഗോയയ്ക്കും നാഗാനയ്ക്കും ഇടയിൽ ഓടാൻ തുടങ്ങിയ ജാപ്പനീസ് ക്ലാസ് 381 ആയിരുന്നു ടിൽറ്റിംഗ് ട്രെയിനുകളുടെ ആദ്യത്തെ വലിയ പരമ്പര.
1970 കളിൽ വികസിപ്പിച്ച ടാൽഗോ ആയിരുന്നു ആദ്യത്തെ വിജയകരമായ യൂറോപ്യൻ ടിൽറ്റിംഗ് ട്രെയിൻ ഡിസൈൻ, ഇത് സ്പാനിഷ് നാഷണൽ റെയിൽവേ വ്യാപകമായി അംഗീകരിച്ചു.
ഇന്ന് ഇറ്റലി, പോർച്ചുഗൽ, സ്ലോവേനിയ, ഫിൻലാൻഡ്, റഷ്യ, ചെക്ക് റിപ്പബ്ലിക്, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്സർലൻഡ്, ചൈന, ജർമ്മനി, റൊമാനിയ എന്നിവയുൾപ്പെടെ 11 രാജ്യങ്ങളിൽ ഇത്തരം ട്രെയിനുകൾ ഉപയോഗിച്ച് സർവീസ് നടത്തുന്നു.

Back to top button
error: