ദുബായ്: വിസിറ്റിങ് വിസയിലെത്തി കൃത്രിമ കാല് വച്ച് ഭിക്ഷാടനം നടത്തിയ ആളെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു.ശ്രീലങ്കൻ സ്വദേശിയാണ് അറസ്റ്റിലായത്.
പൊലീസിനെ കണ്ടതോടെ ഇയാള്‍ കൃത്രിമ കാല് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.എന്നാല്‍ യുവാവിനെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.പരിശോധനയില്‍ ഇയാള്‍ക്ക് വൈകല്യമില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു.ഒരു കാല് അറ്റുപോയതായി അഭിനയിച്ച് വീല്‍ചെയറില്‍ കൃത്രിമ കാല് ഉപയോഗിച്ചായിരുന്നു ഇയാള്‍ ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്നത്.
സന്ദര്‍ശക വീസയിലെത്തിയ ഇയാളില്‍ നിന്ന് 3000 ദിർഹവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.മറ്റൊരു സംഭവത്തില്‍ യാചകരായ സഹോദരങ്ങളെയും ഭാര്യമാരെയും പിടികൂടി.പള്ളി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഭിക്ഷാടനം.ഇവരും ശ്രീലങ്കക്കാരാണെന്നാണ് വിവരം.