KeralaNEWS

വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം ആരംഭിച്ചു

തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള വന്ദേഭാരത് എക്സ്‌പ്രസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു.ഇന്ന് രാവിലെ 5.10 ന് തിരുവനന്തപുരത്തുനിന്നും യാത്ര ആരംഭിച്ച ട്രെയിൻ 50 മിനിറ്റ് എടുത്ത് ആറുമണിയോടെ കൊല്ലത്തെത്തി.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ രണ്ടാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെട്ടത്. ഉച്ചയ്ക്ക് 12.10 നാണ് കണ്ണൂരില്‍ എത്തേണ്ട സമയം. ഏഴ് മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഉച്ചയ്യ് 12.20 ഓടെ കണ്ണൂരില്‍ നിന്ന് തിരിച്ച്‌ വൈകിട്ട് 7:20-ഓടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്.

 

 

അതേസമയം ട്രെയിനിന്റെ ഷെഡ്യൂളും മറ്റും റെയില്‍വെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും.

Back to top button
error: