KeralaNEWS

തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം;അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30

തിരുവനന്തപുരം:കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിനും അതോടൊപ്പം സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
2021-22, 2022-23 അദ്ധ്യയന വര്‍ഷങ്ങളില്‍ എഞ്ചിനീയറിംഗ്, എം.ബി.ബി.എസ്, ബി.എസ്.സി.അഗ്രികള്‍ച്ചര്‍, വെറ്റിനറി സയന്‍സ്, ബി.എസ്.സി.ബി.എ.എം.എസ്, എം.എസ്.സി. ബി.എച്ച്‌.എം.എസ്. നഴ്സിംഗ് എന്നീ എം.സി.എ, എം.ബിഎ. നഴ്സിംഗ്, പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ദേശീയ, സംസ്ഥാന തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെരിറ്റില്‍ അഡ്മിഷന്‍ ലഭിച്ച്‌ പഠിച്ചു കൊണ്ടിരിക്കുന്ന കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്കാണ് സൗജന്യമായി ലാപ്ടോപ്പ് വിതരണം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും, ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.org. യിലും ലഭിക്കുന്നതാണ്.

Back to top button
error: