NEWSSports

കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്; ബെംഗളൂരു എഫ്സി സൂപ്പർ കപ്പ് സെമിയില്‍

കോഴിക്കോട്: ഹീറോ സൂപ്പർ കപ്പില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്.നിർണായക ഗ്രൂപ്പ് മത്സരത്തില്‍ ബെംഗളൂരുവുമായി 1-1ന്‍റെ സമനില വഴങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്.
ഐഎസ്എല്‍ പ്ലേ ഓഫിലെ നാടകീയാന്ത്യത്തിന് ബെംഗളൂരു എഫ്സിയോട്  പകരംവീട്ടാന്‍ കോഴിക്കോട് കോർപ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ
ബ്ലാസ്റ്റേഴ്സിന് പക്ഷേ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതോടെ  ബെംഗളൂരു സൂപ്പർ കപ്പിന്‍റെ സെമിയിലേക്ക് ചേക്കേറുകയും ചെയ്തു.
 ആദ്യപകുതിയുടെ ഇരുപത്തിനാലാം മിനുട്ടിൽ റോയ് കൃഷ്ണയുടെ ഗോളിൽ ബിഎഫ്സി ലീഡ് നേടി. 77-ാം മിനുട്ടിൽ ദിമിത്രിയോസ് ഡയമന്‍റക്കോസിന്‍റെ ഹെഡറിൽ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചെങ്കിലും സെമിയിലേക്ക് കടക്കാൻ ജയം അനിവാര്യമായിരുന്ന മഞ്ഞപ്പടയ്ക്ക് ഒരു ഗോൾ കൂടി നേടാൻ കഴിഞ്ഞില്ല. ഇതോടെ ബിഎഫ്സിയോട് ബ്ലാസ്റ്റേഴ്സ് പകതീർക്കുന്നത് നേരില്‍ കാണാൻ തടിച്ചുകൂടിയ മഞ്ഞപ്പട ആരാധകർക്ക് നിരാശയോടെ സ്ഥലം കാലിയാക്കി പോകേണ്ടിയും വന്നു.
ഗ്രൂപ്പിലെ മറ്റൊരു നിർണ്ണായക മത്സരത്തിൽ ശ്രീനിധി ഡെക്കാന്‍ തോൽവി വഴങ്ങിയതോടെ സമനില പോയിന്‍റുമായി ബെംഗളൂരു എഫ്സി സെമിയിലെത്തുകയായിരുന്നു.

Back to top button
error: