ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ അതിഥി തൊഴിലാളി യുവതിക്ക് സുഖ പ്രസവം.
മധ്യപ്രദേശ് സ്വദേശിനിയും ഇടുക്കി കൊന്നത്തടി പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്നതുമായ കുന്തി (22) യാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് കുന്തിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഒപ്പമുള്ളവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്.ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു പ്രസവം.അടിമാലി താലൂക്ക് ആശുപത്രിയിൽ ഇരുവരും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.