കൊച്ചി: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ വീണ്ടും മലയാറ്റൂർ മലകയറുന്നു. മലയാറ്റൂർ തിരുനാൾ ദിവസമായ ഇന്ന് രാവിലെയാണ് രാധാകൃഷ്ണനും സംഘവും മലകയറുക.
ദുഃഖ വെള്ളി ദിവസം മലകയറാൻ എത്തിയെങ്കിലും മലകയറ്റം പൂർത്തിയാക്കാൻ ആയിരുന്നില്ല.തുടർന്ന് വിമർശനമേറ്റതോടെയാണ് വീണ്ടും മലകയറുന്നത്.
ദുഃഖ വെള്ളിയാഴ്ച മലയാറ്റൂർ മല കയറിയെങ്കിലും കുരിശുമുടി കയറാതെ രാധാകൃഷ്ണൻ തിരിച്ചുപോകുകയായിരുന്നു.