KeralaNEWS

ഏജന്റുമാര്‍ക്ക് വിഷുക്കൈനീട്ടവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്

തിരുവനന്തപുരം: ലോട്ടറി ‍ ഏജന്റുമാർക്ക് വിഷുക്കൈനീട്ടവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. വില്‍ക്കുന്ന ഒരു ടിക്കറ്റിന്മേല്‍ ഒരു രൂപയാണ് ഇത്തവണത്തെ വിഷു ബംബർ ടിക്കറ്റിന് ഇന്‍സെന്റീവായി ലഭിക്കുക.

മുൻപ് ‍ ബംബർ ടിക്കറ്റുകളില്‍ 50, 100 ടിക്കറ്റുകളോ, 10 ബുക്കോ വില്‍ക്കുന്നവര്‍ക്കാണ് ഇന്‍സെന്റീവ് ലഭിച്ചിരുന്നത്.ഏജന്റുമാര്‍ക്ക് നിലവിലുള്ള കമ്മീഷന് പുറമേയാണ് ഓരോ ടിക്കറ്റിലും ഇന്‍സെന്റീവ് ലഭിക്കുക.

 

Signature-ad

12 കോടി രൂപയാണ് ഇത്തവണത്തെ വിഷു ബമ്ബറിന്റെ ഒന്നാം സമ്മാനം.ആറ് സീരിസില്‍ ഇറക്കുന്ന ടിക്കറ്റിന് 300 രൂപയാണ് വില.കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം.നികുതിയും ഏജന്‍സി കമ്മീഷനും കിഴിച്ച്‌ ഭാഗ്യശാലിക്ക് ലഭിക്കുന്നത്: 7 കോടി 20 ലക്ഷം രൂപയാണ്.

 

ബമ്ബര്‍ ലോട്ടറിയുടെ സമ്മാനഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടു മുതല്‍ അഞ്ചു വരെയുള്ള സമ്മാനങ്ങള്‍ എല്ലാ സീരീസിലും ലഭ്യമാകും.ഇതുവരെ ബമ്ബറുകളുടെ രണ്ടും മൂന്നും സമ്മാനങ്ങള്‍ മാത്രമാണ് ഇങ്ങനെ നല്‍കിയിരുന്നത്. സമ്മാനത്തുക വീതിച്ച്‌ കൂടുതല്‍ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് സമ്മാന ഘടന പരിഷ്കരിക്കണമെന്ന് ലോട്ടറി ഏജന്റുമാര്‍ നാളുകളായി ഉന്നയിച്ചിരുന്നതാണ്. 12 കോടി മുതല്‍ 300 രൂപ വരെ പത്ത് ഘടനകളിലായി 4,01,790 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. ആകെ 49,46,12,000 രൂപ സമ്മാനമായി നല്‍കും.നറുക്കെടുപ്പ്  മേയ് 24 ന് ആണ്

Back to top button
error: