പത്തനംതിട്ട:മലയോര മേഖലയായ തേക്കുതോട്, കരിമാന്‍തോട്, തണ്ണിത്തോട് നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി 2.5 കോടി രൂപ ചിലവില്‍ ഉന്നത നിലവാരത്തില്‍ നിര്‍മിച്ച തേക്ക്തോട് കരിമാന്‍ തോട് റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിച്ചു.
ദീര്‍ഘനാളുകളായി വളരെ ദുര്‍ഘടമായ പാതയായിരുന്നു തണ്ണിത്തോട് മൂഴി- തേക്കുതോട്- കരിമാന്‍തോട് റോഡ്.
റോഡിന്റെ വീതി കൂട്ടിയും വശങ്ങളില് സംരക്ഷണഭിത്തി നിര്‍മിച്ചും ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യയിലും ആണ് റോഡ് നിര്‍മിച്ചത്.പൊതുമരാമത്ത് വകുപ്പില്‍ നിന്നും അഡ്വ. ജനീഷ് കുമാര്‍ എംഎല്‍എയുടെ ഇടപെടൽ പ്രകാരം രണ്ടര കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് നടന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 2.50 കിലോമീറ്റര്‍ ഭാഗമാണ് പൂര്‍ത്തികരിച്ചത്. ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള നാലു കിലോമീറ്റര്‍ ദൂരം റീ ബില്‍ഡ് കേരള ഇനിഷ്യേറ്റിവില്‍ ഉള്‍പ്പെടുത്തിയും തുക വകയിരുത്തിയും നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ ആലുവാംകുടി ക്ഷേത്രം അടക്കമുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ എത്തിച്ചേരുവാനുള്ള എളുപ്പ മാര്‍ഗമായി ഈറോഡ് മാറി.
ഇന്ന് രാവിലെ 11.30 നു കരിമാന്‍തോട് സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎൽഎ അടക്കമുള്ളവർ പങ്കെടുത്തു.