KeralaNEWS

മെട്രോ സ്റ്റേഷനിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചുകയറി രണ്ടുയുവാക്കൾ മരിച്ചു

ആലുവ: ദേശീയപാതയില്‍ അന്പാട്ടുകാവ് മെട്രോ സ്റ്റേഷനിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചുകയറി രണ്ടുയുവാക്കള്‍ തത്ക്ഷണം മരിച്ചു.
ആലപ്പുഴ തത്തംപിള്ളി പതിനെട്ടില്‍ചിറ വീട്ടില്‍ തോമസിന്‍റെ മകന്‍ വര്‍ഗീസ് തോമസ് (24), ചാവക്കാട് തിരൂര്‍ സ്വദേശി സുധീഷ് (20) എന്നിവരാണ് മരിച്ചത്.ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.
എറണാകുളം ഭാഗത്തു നിന്നും ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ സ്റ്റേഷനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഓടിക്കൂടിയവര്‍ ഇരുവരെയും കളമശേരി മെഡിക്കല്‍ കോളജിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: