FeatureNEWS

തെന്നാ തോമ്മാച്ചാ എപ്പഴും ഈ മൂന്നു ലാർജ് മാത്രമാക്കി നിർത്തുന്നത്.?”
 ചവച്ചു കൊണ്ടിരുന്ന ഒലത്തെറച്ചിക്കഷണം വിഴുങ്ങി, മീശ ഒന്നു തുടച്ച ശേഷം തോമ്മാച്ചൻ പറഞ്ഞു:
“എടാ ക്രിസ്ത്യാനിയും മൂന്നുമായി ഒരഭേദ്യ ബന്ധമുണ്ട്.
ഏകദൈവത്തിനെ എത്രയായാ കാണുന്നത്. മൂന്നായി. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്! റൈറ്റ്?”
“യെസ് “
( സ്മാളടിച്ചു കഴിഞ്ഞാൽ തോമാച്ചന് ഇംഗ്ലീഷ് ഒരു വീക്ക്നസ് ആണ് .പ്രിയ വായനക്കാർ ക്ഷമിക്കുക.)
“തിരുക്കുടുംബത്തിൽ എത്ര പേരാ?”
“മൂന്ന് “
“പത്രോസ് കർത്താവിനെ തള്ളിപ്പറഞ്ഞത് എത്ര പ്രാവശ്യമാ?”
“ത്രീ….. മൂന്ന് “
“രണ്ടു കള്ളന്മാരും കർത്താവുമടക്കം എത്ര പേരെയാ കുരിശിൽ തറച്ചത്?”
” മൂന്ന് “
“എത്ര മണിക്കാ കർത്താവു മരിച്ചത്?”
“അറ്റ് ത്രീ പി യെം…. മൂന്നു മണി “
“എത്ര ദിവസം കഴിഞ്ഞാ
 ഉയിർത്തത്?
” മൂന്നു ദിവസം കഴിഞ്ഞ് “
“നമ്മുടെ കുറവിലങ്ങാടു പള്ളിയിലെ കപ്പൽ പെരുന്നാൾ എപ്പഴാ?”
“മൂന്നു നോമ്പിന് “
“ഇനി മൂന്നു മാത്രമല്ല, മൂന്നിൻ്റെ ഗുണനത്തിനും ബന്ധമുണ്ട് . യൂദാസ് ഒറ്റിക്കൊടുത്തത് എത്രയ്ക്കാ? മുപ്പതു വെള്ളിക്കാശിന്! നമ്മടെ പാംബ്ലാനി പിതാവ് എത്ര രൂപയാ റവറിനു വിലയിടാൻ പറഞ്ഞത്?” മുന്നൂറല്ലെ? എന്താ അങ്ങേര് അഞ്ഞൂറു ചോദിക്കാഞ്ഞത്?”
” വണ്ടർഫുൾ! തോമ്മാച്ചാ, യു ആർ ജീനിയസ്!”
താനൊരു മെത്രാനാകേണ്ടതായിരുന്നു എന്ന് തോമ്മാച്ചന് അപ്പോൾ തോന്നാതിരുന്നില്ല!
                                                          –

Back to top button
error: