ഷാർജ: ഷാർജയിലൂണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി ജിജിൻ ഏബ്രഹാം ആണ് മരിച്ചത്. 28 വയസായിരുന്നു.
സുഹൃത്തിന്റെ താമസസ്ഥലത്തു നിന്നും രാത്രിയിൽ ഭക്ഷണം കഴിച്ചു മടങ്ങുമ്പോളാണ് അപകടം സംഭവിച്ചത്.പിന്നിൽ നിന്ന് എത്തിയ വാഹനം ജിജിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.