ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് ചർച്ച് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്രിസ്തുവിന്റെ രൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിക്കുകയും പള്ളിമുറ്റത്ത് വൃക്ഷ തൈ നടുകയും ചെയ്ത ശേഷം മടങ്ങി.
ന്യൂഡൽഹിയിലെ പ്രശസ്തമായ സേക്രഡ് ഹാർട്ട് ചർച്ച് ഇന്ന് വൈകുന്നേരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശിച്ചത്. ഇരുപത് മിനിറ്റിലേറെ പള്ളിയിൽ ചിലവഴിച്ച അദ്ദേഹം ക്രിസ്തുവിന്റെ രൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിക്കുകയും പള്ളിമുറ്റത്ത് വൃക്ഷ തൈ നടുകയും ചെയ്തു.
വൈകിട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വൈദികർ ചേർന്ന് സ്വീകരിച്ചു.പള്ളിയിൽ പ്രവേശിച്ച അദ്ദേഹം പ്രാർഥനകളുടെ ഭാഗമാവുകയും കത്തീഡ്രലിലെ ക്വയർ സംഘത്തിന്റെ പാട്ടുകൾ കേൾക്കുകയും ചെയ്തു.പിന്നീട്
പുരോഹിതരും വിശ്വാസികളുമായി സംവദിച്ചതിനു ശേഷം ക്രിസ്തുവിന്റെ രൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിക്കുകയും പള്ളിമുറ്റത്ത് വൃക്ഷ തൈ നടുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.