NEWSPravasi

അയര്‍ലന്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവതി മരിച്ചു

ഡബ്ലിന്‍ സിറ്റി :കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി യുവതി മരിച്ചു.പാലക്കാട് സ്വദേശിനി ജിത മോഹനന്‍ (42) ആണ് മരിച്ചത്.ഡബ്ലിനിലെ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
ഭര്‍ത്താവ് ഹരീഷ് കുമാറിനും മകനുമൊപ്പം ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിച്ചു വരികയായിരുന്നു. ജിത പാലക്കാട് സ്വദേശിനിയും ഹരീഷ് തൃശൂര്‍ സ്വദേശിയുമാണ്. മകന്‍: തന്മയി.
  മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഡബ്ലിന്‍ സിറ്റി മലയാളി അസോസിയേഷൻ.

Back to top button
error: