കൊച്ചി:സഹോദരന്റെ മകന്റെ പീഡനശ്രമത്തിനിടയിൽ വയോധിക കൊല്ലപ്പെട്ടു. എറണാകുളം
കലാഭവൻ റോഡിൽ താമസിച്ചിരുന്ന 75കാരിയാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇവരുടെ സഹോദരന്റെ മകൻ രമേശനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.മുഖത്തും കാലിലും സാരമായ പരുക്കുണ്ടായിരുന്ന മൃതദേഹം പരിശോധിച്ച ഡോക്ടർമാർക്ക് തോന്നിയ സംശയമാണ് കൊലപാതകമാണെന്ന് കണ്ടെത്താൻ തുമ്പുണ്ടാക്കിയത്.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ശാരീരിക അവശതകളാൽ വീട്ടിൽ കിടപ്പിലായിരുന്ന ഈ സ്ത്രീക്കൊപ്പം ആണ് രമേശനും കഴിഞ്ഞിരുന്നത്.