FoodNEWS

ചേനയുടെ ഔഷധഗുണങ്ങൾ അറിയാതെ പോകരുത്

ദ്യവട്ടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്.മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നിൽക്കുന്നതിനാൽ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്.എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയൽ, അച്ചാർ, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങൾ നിരവധിയാണ്. ഇതിനുപുറമേ വറുത്തോ, കനലിൽ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം.
പോഷകങ്ങളുടെ കലവറയാണ് ചേന, നാരുകൾക്ക് പുറമേ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക്, കോപ്പർ, ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിൻ എ, ബി, പ്രോട്ടീൻ, ബീറ്റാസിറ്റോസ്റ്റിറോൾ, ബിറ്റുലിനിക് ആസിഡ്, സ്റ്റിഗ്മാസ്റ്റിറോൾ, ലൂപിയോൾ, ഫ്ളേവനോയ്ഡുകൾ ഇവയും ചേനയിലെ ഘടകങ്ങളിൽ ചിലതാണ്.

ദഹനശക്തി ഇല്ലാത്തവരും അർശസ് രോഗികളും ചേനക്കറിയോടൊപ്പം മോരുകൂട്ടി ഊണ് കഴിക്കുന്നത് നല്ല ഫലം തരും. ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഗുണകരമാണ്.കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ അർശസ്, ദഹനപ്രശ്നങ്ങൾ, അതിസാരം, സന്ധിവേദന, ആർത്തവപ്രശ്നങ്ങൾ, ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ചേന വളരെ ഗുണം ചെയ്യും.

 

Signature-ad

പ്രമേഹമുള്ളവർക്ക് ഭക്ഷണത്തിന്റെ സ്ഥാനത്ത് ചേനയ്ക്കൊപ്പം പയറ് ചേർത്ത് പുഴുക്കായി കഴിക്കാവുന്നതാണ്.ചേനയുടെ ഇലയും ഔഷധയോഗ്യമാണ്.ഇതിന്റെ ഇല കൊണ്ട് ഉണ്ടാക്കുന്ന തോരൻ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.മണ്ണിന് അടിയിൽ ഉണ്ടാകുന്ന എല്ലാതരം കിഴങ്ങുവർഗ്ഗങ്ങളും ഹൈപ്പർ അസിഡിറ്റി ഉണ്ടാക്കുന്നതാണ്.എന്നാൽ ചേന ഒരുതരത്തിലുള്ള ദോഷവും ശരീരത്തിന് ഉണ്ടാക്കുന്നില്ല.

Back to top button
error: