പത്തനംതിട്ട: ഒരേദിവസം രണ്ടു ബസുകൾ വനത്തിൽ കുടുങ്ങിയതോടെ യാത്രക്കാർ മാത്രമല്ല പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോ അധികൃതരും പെട്ടുപോയെന്നു പറഞ്ഞാൽ മതി.ഇന്നലെയായിരുന്നു സംഭവം.
പത്തനംതിട്ട-ഗവി-കുമളി റൂട്ടില്‍ ഓടുന്ന കെഎസ്ആർടിസി ബസുകൾ യന്ത്രത്തകരാറിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങുകയായിരുന്നു.പത്തനംതിട് ട ഡിപ്പോയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 5.30നും 6.30നും പുറപ്പെട്ട ബസുകളാണ് പാതിവഴിയില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിന്റെ ഭാഗമായ വനപ്രദേശത്ത് കുടുങ്ങിയത്. ദുഃഖവെള്ളി അവധി ദിനത്തില്‍ കുടുംബസമേതം സംസ്ഥാനത്തിന്റെ വിവധ ജില്ലകളില്‍ നിന്നുമെത്തിയവരായിരുന്നു യാത്രക്കാരില്‍ ഏറെയും.
രാവിലെ 5.30ന് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ് കുമളിയില്‍ എത്തി മടങ്ങവേ സ്റ്റിയറിങ് ബോക്്സിന്റെ തകരാറിനെ തുടര്‍ന്നാണ് ഗവിക്ക് സമീപത്തായി വനത്തിനുളളില്‍ കുടങ്ങിയത്. 6.30ന് പത്തനംതിട്ടയില്‍ നിന്ന് ഗവിക്ക് പോയ കെ എസ് ആര്‍ ടി സി ബസ് ജോയിന്റ് ഓടിഞ്ഞ് കക്കിഡാമിന് സമീപത്തായും കാട്ടില്‍ പെട്ടു. ഈ പ്രദേശത്ത് മൊബൈല്‍ കവറേജ് ഇല്ലാത്തതിനാല്‍ ബസുകള്‍ കാടിനുളളില്‍ തകരാറിലായ വിവരം മണിക്കൂറുകള്‍ക്കു ശേഷമാണ് പത്തനംതിട്ട ഡിപ്പോയില്‍ അറിഞ്ഞത്.ഏതായാലും വൈകിട്ടോടെ മറ്റ് രണ്ടു ബസുകളിൽ യാത്രക്കാരെ പത്തനംതിട്ടയിൽ എത്തിച്ചു.
മലപ്പുറത്തു നിന്നും എത്തിയ യാത്രക്കാര്‍ വരെ ബസിൽ ഉണ്ടായിരുന്നു.ഏതാനും ദിവസം മുമ്പും വനത്തിനുളളില്‍ കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരുമായി കുടുങ്ങിയിരുന്നു