LocalNEWS

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ നാലു പേർ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ മുളമ്പുഴ തടയിണയ്ക്കു സമീപം കുളിക്കാനിറങ്ങിയ നാലുപേരടങ്ങുന്ന സംഘം ഒഴുക്കിൽപ്പെട്ടു. ഇതിൽ മൂന്ന് പേരെ രക്ഷിച്ചെങ്കിലും ഒരാൾ മരണപ്പെട്ടു.
ചെങ്ങന്നൂർ കാരയ്ക്കാട് സിനി ഭവനത്തിൽ പരേതനായ അശോകൻ്റെ മകൻ കമൽ എസ് നായർ (23) ആണ് മരിച്ചത്.പത്തനംതിട്ട  സ്കൂബാ ടീമും അടൂർ ഫയർ ഫോഴ്സും നടത്തിയ സംയുക്ത തിരച്ചിലിൽ തടയണയ്ക്ക് അൻപത് മീറ്റർ താഴെ നിന്നും മൃതദേഹം  കണ്ടെടുത്തു.
നെയ്യാറ്റിൻകര അമരവിള സ്വദേശി രതീഷ് മോൻ(29), മുളക്കുഴ സ്വദേശി ജിബി കെ വർഗ്ഗീസ് (38), കൊഴുവല്ലൂർ സ്വദേശി അനീഷ് കുമാർ (23) എന്നിവരാണ് ഒഴുക്കിൽപ്പെട്ടതെങ്കിലും രക്ഷപെട്ടത്.വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം.
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ റജി കുമാറിൻ്റെ നേതത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.പന്തളം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കമലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: