LocalNEWS

റാന്നിയിൽ പശുവിനെ കൊന്നത് കടുവ തന്നെ; ക്യാമറയിൽ പതിഞ്ഞു

റാന്നി: പെരുനാട്ടിൽ വളർത്തുമൃഗങ്ങളെ കൊന്നത് കടുവതന്നെയെന്ന് സ്ഥിരീകരിച്ചു.രണ്ടു പശുക്കളെ ആക്രമിച്ചു കൊന്ന സ്ഥലത്ത് സ്ഥാപിച്ച നിരീക്ഷണ കാമറയിലാണ് കടുവയുടെ ചിത്രം പതിഞ്ഞത്.
.പശുക്കളെ കൊന്നത് കടുവ തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ കൂടി അറിയിച്ചതോടെ പ്രദേശവാസികളുടെ ഭീതി ഇരട്ടിയായിരിക്കുകയാണ്.പശുവിന്റെ കഴുത്തിന്റെ ഭാഗത്തെ എല്ല് കട്ടിയുള്ളതാണെന്നും ഇതിന് പരുക്ക് ഏല്‍ക്കണമെങ്കില്‍ കടുവ പോലെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിലേ സംഭവിക്കുകയുള്ളുവെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.
എന്നാൽ ഇത് അവിടെ നിന്നുള്ള ചിത്രമല്ലെന്നും പഴയ ചിത്രമാണെന്നുമാണ്  വനംവകുപ്പിന്റെ വാദം.പശുവിന്റെ ജഡവും മറ്റ് പശ്ചാത്തലവും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തു വന്നതോടെയാണ് ഒടുവിൽ പശുക്കളെ കൊന്നത് കടുവ തന്നെയാണെന്ന് വനം വകുപ്പിനും സമ്മതിക്കേണ്ടി വന്നത്.തുടർച്ചയായ രണ്ടു ദിവസവും കടുവ ഇവിടെ പശുക്കളെ കൊന്നിരുന്നു.

Back to top button
error: