മൈസൂർ:പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ദിപ്പുര്‍ കടുവ സങ്കേതത്തില്‍ നാലു ദിവസത്തേക്ക് വനസവാരി നിര്‍ത്തിവെച്ചു.വ്യാഴാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് സവാരി റദ്ദാക്കിയതെന്ന് ചാമരാജ് നഗര്‍ ഡെപ്യൂട്ടി കമീഷണര്‍ ഡി.എസ്. രമേശ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ബന്ദിപ്പുര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് പരിസരത്തുള്ള ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും പൊതുജനങ്ങള്‍ക്ക് താമസവും വിലക്കിയിട്ടുണ്ട്. ബന്ദിപ്പുര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ അമ്ബതാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ചയാണ് എത്തുന്നത്.
കർണാടാകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂർ