KeralaNEWS

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിനെ തുടർന്ന് സംസ്ഥാനത്ത് മുന്‍ഗണന ഇതര വിഭാഗത്തില്‍ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകളായ 51.81 ലക്ഷം പേര്‍ക്ക് ഇനി റേഷന്‍ കടകളില്‍ നിന്ന് മണ്ണെണ്ണ ലഭിക്കില്ല.മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളായ 41.44 ലക്ഷം പേര്‍ക്ക് മൂന്നു മാസത്തിലൊരിക്കല്‍ അര ലീറ്റര്‍ മണ്ണെണ്ണ ലഭിക്കും.
അതേസമയം വൈദ്യുതീകരിക്കാത്ത വീടുകളുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 3 മാസത്തെ വിഹിതമായി 6 ലിറ്റര്‍ മണ്ണെണ്ണ നൽകുന്നത് തുടരും.

Back to top button
error: