LocalNEWS

റാന്നിയിൽ പാലം തകർന്നു വീണ് ഒരാൾ മരിച്ചു

റാന്നി:വളകൊടികാവിന് സമീപം പാലം തകർന്നു വീണ് ഒരാൾ മരിച്ചു.അങ്ങാടി വയറക്കുന്നിൽ എമിലി (72) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന ഭർത്താവ് ബേബിക്കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അൽപ്പം മുൻപായിരുന്നു സംഭവം.തോടിന് കുറുകെയുണ്ടായിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള സ്ലാബാണ് തകർന്നത്. കൃഷിയിടത്തിൽ നിന്നും പച്ചക്കറി ശേഖരിച്ചു മടങ്ങവേയാണ് അപകടം.പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.

Back to top button
error: