പക്ഷേ ഈ വ്യാജ വാർത്തകളെ നിമിഷങ്ങൾക്കുള്ളിൽ തന്നെ തുറന്ന് കാണിക്കാൻ സോഷ്യൽമീഡിയയും സജ്ജമാണ്. ഇത്തരത്തിൽ, കഴിഞ്ഞ ഒരാഴ്ച്ചയ്ക്ക് ഇടയിൽ അഞ്ച് വ്യാജ വാർത്തകൾ ആണ് സോഷ്യൽമീഡിയ പൊളിച്ചു നൽകിയത്.
മുൻനിര മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്നവരാണ് മാതൃഭൂമി. പത്ര ദൃശ്യ ഓൺലൈൻ മാധ്യമ പ്രവർത്തനത്തിൽ വർഷങ്ങളായി പ്രവർത്തി പരിചയമുള്ള ഈ മാധ്യമ സ്ഥാപനം നൽകിയ ഒരു വാർത്ത ഒന്ന് പരിശോധിക്കാം. കുട്ടികൾക്ക് പരീക്ഷയുടെ കാലം. സ്വാഭാവികമായും പരീക്ഷ കഴിയുന്ന ദിവസം വിദ്യാർത്ഥികൾ ആഹ്ലാദപ്രകടനം നടത്തും. പതിവ് പോലെ തന്നെ ആഘോഷങ്ങളിലായിരുന്നു വിദ്യാർത്ഥികൾ. വെച്ചുവിളമ്പിയ ചേച്ചിക്ക് മുത്തം നൽകിയും, സെക്യൂരിറ്റി ചേട്ടനൊപ്പം സെൽഫി എടുക്കുന്നതും നാം കണ്ടു. ഒരു വശത്ത് ഈ സന്തോഷം നടക്കുമ്പോൾ വ്യാജ വാർത്ത നിർമിതിയുടെ പണിപുരയിലായിരുന്നു മലപ്പുറത്തെ മാതൃഭൂമി ടീം.
പരീക്ഷ കഴിഞ്ഞ ദിവസം നടന്ന ആഘോഷത്തിനിടയിൽ ചായം പൂശാനെത്തിയ സുഹൃത്തുക്കളോട് യൂണിഫോമിൽ ചായം പൂശരുതേ അനിയത്തിക്ക് ഇടാനുള്ളതാണെന്ന് അപേക്ഷിക്കുന്ന വിദ്യാർത്ഥിനിയുടെ വാർത്തയാണ് നൽകിയത്. എന്നാൽ, അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് തെളിഞ്ഞിട്ടും വാർത്ത പിൻവലിക്കാനോ മാപ്പ് പറയാനോ മാതൃഭൂമി തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലെ ഏതാനും വരികൾ അടർത്തിയെടുത്ത് വ്യാജ വാർത്ത നൽകിയ റിപ്പോർട്ടർ ടിവിയാണ് ഇക്കൂട്ടത്തിലെ പുതിയ സ്ട്രൈക്കർ.സോഷ്യൽ മീഡിയയിലൂടെ ഇടപെടൽ കൊണ്ട് അവർ പിന്നീട് വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞു.
മൂന്നു വാർത്തകളിൽ കൂടി ഒന്ന് കണ്ണോടിച്ച് പോകാം, പാവപെട്ട കുട്ടിയെ കീറിയ നോട്ട് കൊടുത്തത് കാരണം പെരുവഴിയിൽ ഇറക്കിവിട്ട ‘ദുഷ്ടയായ’ കെഎസ്ആർടിസി വനിത കണ്ടക്ടറുടെ കഥ, നിമിഷം നേരംകൊണ്ട് അതും പൊളിഞ്ഞു. വാർത്ത കൊടുത്തത് മനോരമയാണ്. പിന്നീട് വന്നതാണ് കോഴിക്കോട് ബീച്ച് ആശുപത്രിയുടെ പുറകിലെ ചുമരിൽ കാണുന്ന ലഹരിയുടെ മറവിലുള്ള ചുവന്ന ചോരപ്പാടുകൾ എന്നതരത്തിലൊരു പ്രചരണം.അതും അന്വേഷണത്തിൽ തെറ്റെന്ന് തെളിഞ്ഞു.അടുത്തതും മനോരമയുടെ സൃഷ്ടിയായിരുന്നു.ആഫ്രിക്കയിൽ എങ്ങോ ഉള്ള ഒരു സ്കൂളിലെ പ്രോഗ്രസ് കാർഡ് ക്രോപ്പ് ചെയ്ത് കേരളത്തിലേതെന്ന് തോന്നിപ്പിക്കും വിധം ഇവിടുത്തെ വിദ്യാഭ്യാസ നിലവാരത്തെ താറടിച്ചു കാണിക്കാനായിപ്രസിദ്ധീകരിക്കുക.
വ്യാജ വാർത്ത നിർമിതിയുടെ പേരിൽ, കെട്ടിച്ചമച്ച ഇല്ലാതെ സ്റ്റോറിയുടെ പേരിൽ ഏഷ്യാനെറ്റ് വനിതാ മേധാവിയടക്കം പോക്‌സോ കേസിനു പോലീസ് സ്റ്റേഷൻ കയറി ഇറങ്ങുന്ന സന്ദർഭത്തിൽ കൂടിയാണ് വീണ്ടും വീണ്ടും മാധ്യമങ്ങൾ ഇത്തരം വ്യാജവാർത്തയുടെ പിന്നാലെ പോകുന്നതെന്ന് ഓർക്കണം.ഇവരുടെയെല്ലാം ലക്ഷ്യം പിണറായി വിജയനും ഇവിടുത്തെ കമ്യൂണിസ്റ്റ് സർക്കാരുമാണ്.സോഷ്യൽ മീഡിയ ആക്റ്റീവായതുകൊണ്ട് മാത്രമാണ് അല്ലെങ്കിൽ എന്നേ പിണറായി വിജയന് രാജിവെച്ച് പോകേണ്ടി വരുമായിരുന്നു.
എന്തിനു വേണ്ടിയാണ് മാധ്യമങ്ങൾ ഇങ്ങനെ തുടരെ വ്യാജ വാർത്തകൾ പ്രചരിക്കുന്നത്? എന്തിനാണ് ജനങ്ങളെ തുടരെ തുടരെ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത്? ആർക്ക് വേണ്ടിയാണ് ഇതെല്ലാം? ഈ ചോദ്യങ്ങൾക്ക് മാധ്യമ സ്ഥാപനങ്ങൾ ഉത്തരം പറഞ്ഞേ മതിയാകൂ.