പത്തനംതിട്ട: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ്മപുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാൾ ആചരിക്കും.
വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ച് ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകർമ്മങ്ങളും കുരുത്തോല പ്രദക്ഷിണവും നടക്കും.
ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ ( Palm Sunday ) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നത്.കുരിശിലേറ്റപ്പെ ടുന്നതിനു മുൻപ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവ് മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച് ‘ ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന ‘ എന്നു പാടി ജനക്കൂട്ടം വരവേറ്റതിന്റെ ഓർമ്മപുതുക്കലായിട്ടാണ് ഇത് ആചരിക്കുന്നത്.