LocalNEWS

നാരങ്ങാത്തോട് പതങ്കയത്ത്  ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട് കാണാതായ അതേ സ്ഥലത്ത് തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തലയാട് സ്വദേശിയായ അജൽ കെ (18)എന്ന യുവാവാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്.ഫയർഫോഴ്സിന്റെ പാതാളക്കരണ്ടി ഉപയോഗിച്ച് മൃതദേഹം പുറത്തെത്തിച്ചു.ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.

Back to top button
error: