KeralaNEWS

ലോകത്തിലെ ഏറ്റവും വലിയ പക്ഷിപ്രതിമ

കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ സ്ഥിതി ചെയ്യുന്ന ജടായുവിന്റെ പ്രതിമയാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷിപ്രതിമ. ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ഇത്.ജഡായു എർത്ത്സ് സെന്റർ അഥവാ ജഡായു നേച്ചർ പാർക്കിന്റെ  ആകെ വിസ്തീർണ്ണം 64 ഏക്കറാണ്.
 സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്.പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്.
ജഡായു-രാവണയുദ്ധം ജഡായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമപ്പെടുത്തും വിധമാണ് ശിൽപം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് ഈ പക്ഷിശിൽപത്തിന്.

Back to top button
error: