LocalNEWS

ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി

പാലക്കാട്: ഫിനാൻസുകാരുടെ ഭീക്ഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു.
മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിനായിരുന്നു ഫിനാൻസുകാരുടെ ഭീഷണി.
പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഫിനാൻസ് കമ്പനി ജീവനക്കാരിക്കെതിരെ ഹോമമ്പിക നഗർ പൊലീസ് സ്റ്റേഷനിൽ മകൻ അരുൺ ആണ് പരാതി നൽകിയത്.പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ച് അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്.

Back to top button
error: