IndiaNEWS

ഗൂഗിളിന് 1337.76 കോടി രൂപ പിഴ;നടപടി ശരിവെച്ച് ട്രിബ്യൂണൽ

ന്യൂഡൽഹി:ഗൂഗിളിന് മേല്‍ മത്സരകമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രിബ്യൂണല്‍.30 ദിവസത്തിനുള്ളില്‍ മുഴുവന്‍ പിഴത്തുകയും നല്‍കണമെന്നും നിര്‍ദേശമുണ്ട്.
വിപണികളില്‍ മേധാവിത്വം ഉറപ്പാക്കാന്‍ ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ മത്സര കമ്മീഷൻ ഗൂഗിളിന് പിഴയിട്ടത്.ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഗൂഗിളിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.

Back to top button
error: