KeralaNEWS

ചാലക്കുടിയില്‍ കാര്‍ അപകടം: രണ്ട് മരണം 

ചാലക്കുടി: പരിയാരത്ത് കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. കാല്‍നട യാത്രക്കാരിയും പരിയാരം ചില്ലായി ദേവസിയുടെ ഭാര്യയുമായ അന്ന (70), കാറിലെ യാത്രക്കാരി കൊന്നക്കുഴി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണ് മരിച്ചത്.
ചാലക്കുടി – അതിരപ്പിള്ളി റോഡില്‍ പരിയാരം സിഎസ്ആര്‍ കടവില്‍ ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രികയെ ഇടിച്ച ശേഷം മരത്തിലിടിച്ചാണ് നിന്നത്. തോമസാണ് കാര്‍ ഓടിച്ചിരുന്നത്. പരുക്കേറ്റ തോമസ് ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

Back to top button
error: