NEWSPravasi

സൗദിയിൽ പെട്രോളുമായി പോയ ടാങ്കറിന്‌ തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു

ജുബൈൽ: സൗദി അറേബ്യയിൽ പെട്രോളുമായി പോയ ടാങ്കറിന്‌ തീപിടിച്ച് മലയാളി ഡ്രൈവർ മരിച്ചു. ജുബൈൽ – അബുഹദ്രിയ റോഡിലായിരുന്നു സംഭവം. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറിൽ അനിൽകുമാർ ദേവൻ നായർ (56) ആണ് മരിച്ചത്.

ഞായറാഴ്​ച ഉച്ചകഴിഞ്ഞ്​ ജുബൈൽ – അബുഹദ്രിയ റോഡിലായിരുന്നു സംഭവം.ഇന്ധനവുമായി പെട്രോൾ പമ്പിലേക്ക് പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. സാരമായി പൊള്ളലേറ്റ അനിൽ കുമാർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അപകട കാരണം വ്യക്തമല്ല. ടാങ്കർ പൂർണമായും കത്തി നശിച്ച നിലയിലാണ്.

 

അനിൽകുമാർ14 വർഷമായി സൗദിയിൽ പ്രവാസിയാണ്​.

Back to top button
error: