LocalNEWS

സ്വകാര്യ ബസ് കെഎസ്ആർടിസിയിലും മാരുതി വാനിലും ഇടിച്ച് നിരവധി പേർക്ക് പരിക്ക്

എരുമേലി : അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് കെ എസ് ആർ ടി സി ബസിലും മാരുതി വാനിലും ഇടിച്ച് നിരവധി പേർക്ക് പരിക്ക്.എരുമേലി-ശബരിമല പാതയിൽ മണിപ്പുഴയിലാണ് അപകടം. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
എരുമേലിയിൽ നിന്നും പമ്പക്ക് ശബരിമല തീർത്ഥാടകരെയും കൊണ്ട് പോയ കെഎസ്ആർടിസി ബസിൽ മണിപ്പുഴ ഇറക്കത്തിൽ വെച്ച് പാഞ്ഞെത്തിയ സ്വകാര്യ ബസ് വന്നിടിക്കുകയായിരുന്നു.റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മാരുതി വാനിലും ഇടിച്ചിട്ടുണ്ട്.പരിക്കേറ്റവരെ മുക്കൂട്ടുതറയിലും എരുമേലിയിലുമുള്ള ആശുപത്രികളിൽ എത്തിച്ചു.ഇവരെ പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം വിട്ടയച്ചു.

Back to top button
error: