HealthNEWS

ന്ന് നടക്കുന്ന മരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് കാൻസറാണ്.ഓരോ വർഷവും ഈ അസുഖം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചും വരികയാണ്.
ആരോഗ്യകരമായ ഭക്ഷണക്രമം കാൻസർ സാധ്യത കുറയ്ക്കുന്നു. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ, ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണക്രമം കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. അതേസമയം ചുവന്ന മാംസവും സംസ്‌കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം.
നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിലെ ഒരു പഠനമനുസരിച്ച് കാൻസർ മരണങ്ങളിൽ മൂന്നിലൊന്നിനും പുകയില ഉപയോഗം കാരണമാകുന്നു.പ്രത്യേകിച്ചും, സിഗരറ്റ് വലിക്കുന്നത് എല്ലാ ശ്വാസകോശ അർബുദങ്ങളിലും 85 ശതമാനത്തിനും കാരണമാകുന്നുണ്ട്.
വായയ്ക്കുള്ളിലെ വെളുത്ത പാടുകളും നാവിൽ ഉണ്ടാകുന്ന വെളുത്ത പാടുകളും ല്യൂക്കോപ്ലാകിയ ആയിരിക്കാം. ക്യാൻസറിനു മുമ്പുള്ള ഒരു അവസ്ഥയാണ് ല്യൂക്കോപ്ലാകിയ.ഇത് പലപ്പോഴും പുകവലി അല്ലെങ്കിൽ മറ്റ് പുകയില ഉപയോഗം മൂലമാണ് സംഭവിക്കുന്നത്.അതിനാൽ പുകയിലയുടെ ഉപയോഗം തീർത്തും ഒഴിവാക്കണം.
പുകവലി മാത്രമല്ല മദ്യപാനം, മോശം ജീവിതശൈലി, തെറ്റായ ഭക്ഷണശീലം എന്നിവയൊക്കെ ക്യാന്‍സറിന് കാരണമാകുമെന്നാണ് പൊതുവെയുള്ള റിപ്പോര്‍ട്ടുകള്‍.അതുകൊണ്ടുതന്നെ ഇത്തരം തെറ്റായ ശീലങ്ങള്‍ ഒഴിവാക്കിയാല്‍, ഒരു പരിധിവരെ ക്യാന്‍സര്‍ ഭീഷണിയില്‍നിന്ന് ഒഴിവാക്കാനാകും.

Back to top button
error: