IndiaNEWS

രാഹുൽ ഗാന്ധിയുടെ പുറത്താക്കലിന് പിന്നില്‍ ഒരു മലയാളി

രാഹുൽ ഗാന്ധി ഇപ്പോൾ എത്തിനിൽക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചത് ഒരു സുപ്രീം കോടതി വിധിയാണ്.ആ ചരിത്രവിധിക്ക് പിന്നില്‍ ഒരു മലയാളിയായിരുന്നു.
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ അഡ്വ. ലില്ലിതോമസ് എന്ന അഭിഭാഷകയായിരുന്നു ആ ചരിത്ര വിധിക്കു പിന്നിൽ.ലില്ലി തോമസ്, 2013-ൽ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയായിരുന്നു ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ പല പ്രമുഖരുടേയും ചിറകൊടിച്ച ആ അയോഗ്യതാ വിധിക്ക് കാരണമായത്.

നിരവധി പൊതുതാല്‍പര്യ ഹര്‍ജികളിലൂടെ ശ്രദ്ധേയയായ അഭിഭാഷകയായിരുന്നു ലില്ലി തോമസ്. ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അപ്പീൽ കാലയളവിൽ അയോഗ്യതയില്ലാതാക്കുന്

 ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(നാല്) വകുപ്പ് സുപ്രീം കോടതി എടുത്തുകളഞ്ഞത് 2013-ലെ ലില്ലിയുടെ പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു. അതോടെ രണ്ട് വര്‍ഷത്തിലധികം ശിക്ഷ ഏറ്റുവാങ്ങുന്ന ജനപ്രതിനിധികള്‍ ശിക്ഷ വിധിച്ച നിമിഷം മുതല്‍ അയോഗ്യരായി മാറി.
ഈ വിധിയെ മറികടക്കാന്‍ അന്നത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ ലില്ലി പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ആ നീക്കത്തില്‍ നിന്ന് സർക്കാരിന് പിൻവാങ്ങേണ്ടിയും വന്നു.
രാജ്യത്ത് ആദ്യമായി നിയമത്തില്‍ ബിരുദാനന്തര ബിരുദംനേടിയ വനിതയായ ലില്ലി തോമസ് 2019 ഡിസംബര്‍ 10-ന് ന്യൂഡല്‍ഹിയില്‍ അന്തരിച്ചു.

Back to top button
error: