കോഴിക്കോട്: മോട്ടോർ വാഹനവകുപ്പ് ആയിരം കോടി രൂപ പിരിക്കണമെന്ന സർക്കാർ നിർദ്ദേശമുണ്ടെന്ന തരത്തിൽ വ്യാജവാർത്തയുമായി കേരളത്തിലെ ചില മാധ്യമങ്ങൾ.
2023 ഫെബ്രുവരി 3നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ കേരളാ നിയമ സഭയിൽ 2023-24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്.ആ ബഡ്ജറ്റിൽ ടേബിൾ 6 ആയി കൊടുത്തിരിക്കുന്നത് നോക്കുക. Major source of state’s own tax revenue (Rs in Crores)
ഇതിൽ taxes on vehicles
2022-23 BE (Budget Estimate) 4139 കോടി
2022-23 RE ( Revised Estimate) 5301 കോടി
**************************
ഈ പറഞ്ഞിരിക്കുന്നത് വാഹനങ്ങളുടെ നികുതി വരുമാനമാണ്. അല്ലാതെ ‘പിഴ ‘ അല്ല….!
ഇത് കണ്ടിട്ട്, വണ്ടികൊണ്ട് ഇറങ്ങുന്നവന് പെറ്റിയടിച്ച് അവന്റെ പോക്കറ്റിൽ കൈയ്യിട്ട് ആയിരം കോടി രൂപ സമാഹരിക്കാനുള്ള ഉത്തരവാണ് എന്ന് വാർത്തകൾ പടച്ചുവിടുന്നവർ ‘ആശാരിമാരുടെ തട്ടും മുട്ടും കേട്ട് സംഗീതം പഠിച്ച ആ മാധ്യമ പ്രവർത്തകർ തന്നെ.
എന്തായാലും സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ തന്നെ തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലെ പോസ്റ്റിലൂടെ ഇങ്ങനെ ഉള്ള ഒരു നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്.. ‼️
.