കൊച്ചി: രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി നിർഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രഥമദൃഷ്ട്യ കാമ്പില്ലാത്ത വിധിയാണ്. രാഹുൽ ഗാന്ധിയെ ഭരണപക്ഷം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇത്.
വിധിക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ ഇന്ന് വായ്മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിക്കും. കോൺഗ്രസ് പുനഃസംഘടന ഏപ്രിൽ 20 നുള്ളിൽ പൂർത്തിയാക്കും. എല്ലാവരെയും സഹകരിപ്പിക്കും. ബിഷപ്പിന്റെ പ്രസ്താവന കർഷകരുടെ വേദനയിൽ നിന്നും ഉണ്ടായതാണ്. അദ്ദേഹത്തിന്റെ ആത്മാർത്ഥത കൊണ്ട് പറഞ്ഞ വാക്കുകളാണെന്നും സുധാകരൻ പറഞ്ഞു.