തിരുവനന്തപുരം: തലശ്ശേരി ബിഷപ്പിന്റെ വിവാദപ്രസ്താവനയെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനർ എം എം ഹസ്സൻ. തലശ്ശേരി ബിഷപ്പ് പ്രകടിപ്പിച്ചത് കർഷകരുടെ വികാരമെന്നും ബിഷപ്പിന്റെ വികാരം തങ്ങൾ മാനിക്കുന്നുവെന്നും എം എം ഹസ്സൻ പറഞ്ഞു.
ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് രമേശ് ചെന്നിത്തലയടക്കമുള്ള കോൺഗ്രസ് നേതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു.
റബ്ബറിന്റെ വില കിലോയ്ക്ക് 300 രൂപ ആക്കാമെങ്കിൽ കേരളത്തിൽ ബിജെപിയെ സഹായിക്കാം എന്നായിരുന്നു ബിഷപ്പിന്റെ പ്രസ്താവന.ഇതിനെതിരെ എൽഡിഎഫിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.