തിരുവനന്തപുരം:സമൂഹമാധ്യമങ്ങളിൽ കെ.കെ.രമയുടേതെന്ന പേരിൽ പ്രചരിച്ച കൈയുടെ എക്സ്റേ വ്യാജമാണെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയച്ചതായി കെകെ രമയുടെ ഓഫീസ് അറിയിച്ചു.
തുടർ പരിശോധനയ്ക്കായി ഇന്ന് ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ കെ.കെ.രമ ഡോക്ടറെ കാണിച്ചത്. ഇതു രമയുടെ എക്സ്റേ അല്ലെന്നും പേര് അടക്കമുള്ള വിവരങ്ങൾ കൂട്ടിച്ചേർത്തത് ആണെന്നും ഡോക്ടർ അറിയിച്ചു. ലിഗമെന്റിനു പരുക്കുണ്ട്. എത്രത്തോളം പരുക്ക് ഉണ്ടെന്നറിയാൻ എംആർഐ സ്കാൻ നടത്തണമെന്ന് ഡോക്ടർ ഉപദേശിച്ചെന്നും എംഎൽഎ ഓഫീസ് അറിയിച്ചു.അതുവരെ പ്ലാസ്റ്റർ തുടരാനും ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.
രമയുടെ കയ്യിലെ പരുക്ക് വ്യാജമാണെന്നു കാട്ടി എക്സ്റേ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.