ചേർപ്പ്: സ്വന്തം പറമ്പിലെ ചപ്പുചവറുകൾക്കിട്ട തീ അടുത്ത പറമ്പിലേക്ക് ആളിപ്പടരുന്നതു കണ്ട അമ്പത്തൊമ്പതുകാരൻ കുഴഞ്ഞുവീണു മരിച്ചു. പൂത്തറക്കൽ കോരപ്പത്ത് വേലായുധൻ (59) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.
പുതിയ വീട് പണി പൂർത്തിയാക്കിയപ്പോൾ ബാക്കിവന്ന അവശിഷ്ടങ്ങൾ കത്തിച്ചതാണ്. തൊട്ടടുത്ത പറമ്പിലേക്ക് തീ പെട്ടെന്ന് പടരുകയായിരുന്നു. ഇതു കണ്ട് ബഹളംവയ്ക്കുകയും ശേഷം കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നാട്ടുകാർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബേബി. മക്കൾ: ദിവ്യ, ഭവ്യ.