LIFEMovie

എ പ്ലേസ് ഓഫ് അവർ ഓൺ ഇന്ന്; ജാഫർ പനാഹിയുടെ ‘നോ ബിയേഴ്‌സ്’ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചിത്രം

കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് വൈകുന്നേരം മൂന്നിന് അനശ്വരയിൽ ഏക്താരാ കളക്ടീവ് സംവിധാനവും നിർമ്മാണവും നിർവഹിച്ച എ പ്ലേസ് ഓഫ് അവർ ഓൺ അഥവാ ഏക് ജഗാ അപ്നി പ്രദർശിപ്പിക്കും. ലൈല, റോഷ്‌നി എന്നീ രണ്ട് ട്രാൻസ് സ്ത്രീകളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് നീങ്ങുന്നത്. മനീഷാ സോനി, മുസ്‌കാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എൽ.ജി.ബി.ടി.ക്യു വിഭാഗത്തിലുള്ളവരോട് മറ്റുള്ളവരോടെന്ന പോലെ സാധാരണ രീതിയിൽ പെരുമാറണമെന്നാണ് സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയം.

ഫ്രാൻസിലേക്ക് പലായനം ചെയ്യുന്നതിനായി വ്യാജ പാസ്‌പോർട്ടുകൾ കരസ്ഥമാക്കാൻ ശ്രമിക്കുന്ന പങ്കാളികളുടെ കഥ പറയുന്ന ജാഫർ പനാഹിയുടെ ‘നോ ബിയേഴ്‌സ്’ കോട്ടയം രാജ്യന്തര ചലച്ചിത്ര മേളയിലെ സമാപന ചിത്രമാകും. അനശ്വര തിയറ്ററിൽ വൈകിട്ട് ആറിനാണ് പ്രദർശനം. 2022 ലെ ചിക്കാഗോ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും വെനീസ് മേളയിൽ സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും നേടിയ ‘നോ ബിയേഴ്‌സിൽ’ ജാഫർ പനാഹി മുഖ്യവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്വതന്ത്രാവിഷ്‌കാരങ്ങൾക്ക് ഇറാൻ ഏർപ്പെടുത്തിയ വിലക്കിനെതളതുടർന്ന് 2010 ൽ ജാഫർ പനാഹിയെ ഭരണകൂടം ആറുവർഷത്തേക്കു തടങ്കലിലാക്കിയിരുന്നു. സിനിമാ നിർമ്മാണത്തിനും സ്വതന്ത്ര പ്രതികരണത്തിനും വിലക്ക് നേരിടളട പനാഹി ഒളിക്യാമറ ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് നോ ബിയേഴ്‌സ് ചിത്രീകരിച്ചത്.

Back to top button
error: