ബംഗളൂരു: കർണാടകയിൽ പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിക്കു നേരേ ആസിഡ് ആക്രമണം. 17 വയസുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാമനഗര്‍ ജില്ലയില്‍ കനകപുര നഗരത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാര്‍ ഗ്യാരേജിലെ ജീവനക്കാരനായ സുമന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജ് വിദ്യാര്‍ഥിനിയുടെ മുഖത്താണ് യുവാവ് ആസിഡ് ഒഴിച്ചത്. മുഖത്തും കണ്ണിലും ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രേമാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. ഇരുചക്രവാഹനത്തില്‍ എത്തിയാണ് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് സുമന്ത് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കനകപുരയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ ഉടന്‍ തന്നെ പിടികൂടി. ഒളിവില്‍ കഴിഞ്ഞിരുന്ന സുമന്തിനെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്.