KeralaNEWS

ജ്വലറി ഉടമ ലാഭ വിഹിതം തരാമെന്ന് പറഞ്ഞ് അരക്കോടി വാങ്ങി, ഒരു രൂപ പോലും നൽകാതെ വഞ്ചിച്ച പയ്യന്നൂരിലെ അറേബ്യൻ ജ്വലറി ഉടമയ്‌ക്കെതിരെ കേസ്

പയ്യന്നൂർ:  ജ്വലറിയിൽ നിന്ന് ലാഭ വിഹിതം തരാമെന്ന് പറഞ്ഞ് അരക്കോടി രൂപ വാങ്ങി ഒരു രൂപ പോലും നൽകാതെ വഞ്ചിച്ചതായി പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂരിലെ അറേബ്യൻ ജ്വലറി ഉടമ ഷാഹുൽ ഹമീദിനെതിരെ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ നീലാംബരത്തെ സീതിയാറകത്ത് അബ്ദുൽ ഖാദറിന്റെ പരാതിയിലാണ് അറേബ്യൻ ജ്വലറി ഉടമ ഷാഹുൽ ഹമീദിനെതിരെ കേസെടുത്തത്.

2015 മെയ് 15ന് മാസം ഒരുലക്ഷം രൂപയ്ക്ക് 1000 രൂപ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് ഷാഹുൽ ഹമീദ് അരക്കോടി രൂപ അബ്ദുൽ ഖാദറിൽ നിന്ന് വാങ്ങിയെന്നാണ് പരാതി. പണം വാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു രൂപ പോലും നൽകിയില്ലത്രേ. ഇതുസംബന്ധിച്ച് അബ്ദുൽ ഖാദർ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: