ചലച്ചിത്ര ഗാനസംഗീത സംവിധാനത്തിൽ പുതിയ തലമുറയും പഴയ തലമുറയും മികച്ച മെലഡികൾ സമ്മാനിച്ച വർഷമായിരുന്നു 2022 എന്ന് തന്നെ പറയാം. കാവാലം ശ്രീകുമാർ, വി ടി സുനിൽ തുടങ്ങിയ പ്രതിഭാശാലികൾ മലയാള ചലച്ചിത്ര ഗാനരംഗത്ത് മികച്ച തുടക്കമാണ് ഈ വർഷം കുറിച്ചത്. എ.ആർ റഹ്മാൻ സംഗീതപ്രേമികളെ ഒട്ടും നിരാശപ്പെടുത്തിയില്ല. ശരത്തിന്റെ ഗാനം അദ്ദേഹത്തെ വീണ്ടും മലയാളത്തിൽ സജീവമാക്കാൻ പോന്നതായിരുന്നു. രഞ്ജിൻ രാജ്, ജേക്സ് ബിജോയ്, കൈലാസ് മേനോൻ, ഭാഷ് ചേർത്തല, ഹെഷം അബ്ദുൽ വഹാബ് തുടങ്ങിയ പുതു തലമുറയിലെ സംഗീതസംവിധായകർ മുക്കിയും മൂളിയുമുള്ള ശൈലിയിലെ പാട്ടുകൾക്ക് പിറകേ പോകാതെ മികച്ച മെലഡികൾ സൃഷ്ടിയ്ക്കുന്നത് ഏറെ പ്രതീക്ഷ നൽകുന്നു. യുവതലമുറക്കാർ പശ്ചാത്തല സംഗീതം ഒരുക്കുന്നതിൽ മിടുമിടുക്കന്മാർ ആണ്. മിഥുൻ മുകുന്ദൻ, ജേക്സ് ബിജോയ്, ജസ്റ്റിൻ വർഗീസ് അവരൊക്കെ ഉദാഹരണങ്ങൾ മാത്രം.
ഗാനരചനയിൽ കവിത തുളുമ്പി നിൽക്കുന്ന രചനയ്ക്കിപ്പോഴും റഫീഖ് അഹമ്മദ്, പ്രഭാവർമ്മ, കൈതപ്രം, അൻവർ അലി തുടങ്ങിയവർക്കൊപ്പം പുതുതലമുറ എത്തുന്നുണ്ടോ എന്ന് സംശയം.
2022 ൽ എനിക്ക് ഏറെ ഇഷ്ടമായ 40 ചലച്ചിത്ര ഗാനങ്ങൾ ആസ്വാദകക്കായി പങ്ക് വയ്ക്കുന്നു. ക്രമമായല്ല പാട്ടുകൾ നൽകിയിട്ടുള്ളത്.
ഇനിയും മികച്ച പാട്ടുകൾ ഉണ്ടെങ്കിൽ ജ്യപ്പെടുത്താമല്ലോ.
ജയൻ മൺറോ
1. പനിനീർ പൂക്കൾ
സംഗീതം- വി ടി സുനിൽ
രചന- ഡോ. ഷീജ വക്കം
ഗായിക- കെ എസ് ചിത്ര
ചിത്രം- ക്ഷണികം
2. മഞ്ഞിൻ തൂവൽ
സംഗീതം- ശരത്
രചന- നിസാം ഹുസൈൻ
ഗായകർ- ഉണ്ണിമേനോൻ & കെ എസ് ചിത്ര
ചിത്രം- അവിയൽ
3. ചോലപ്പെണ്ണേ
സംഗീതം- എ ആർ റഹ്മാൻ
രചന- വിനായക് ശശികുമാർ
ഗായകൻ- വിജയ് യേശുദാസ്
ചിത്രം- മലയൻ കുഞ്ഞു
4. മാനത്തൊരു പൊതിച്ചോർ
സംഗീതം- കാവാലം ശ്രീകുമാർ
രചന- പ്രഭാവർമ
ഗായകൻ- പി ജയചന്ദ്രൻ
ചിത്രം- ഹെഡ് മാസ്റ്റർ
5. ശിലകൾക്കുള്ളിൽ
സംഗീതം- ജെക്സ് ബിജോയ്
രചന- കൈതപ്രം
ഗായകർ – അഖിൽ കെ ചന്ദ് & വൈഗ നമ്പ്യാർ
ചിത്രം- കുമാരി
6. പാതി പാതി
സംഗീതം- രഞ്ജിൻ രാജ്
രചന- മുരുകൻ കാട്ടാക്കട
ഗായകർ- കപിൽ കപിലൻ & നിത്യാ മാമൻ
ചിത്രം- നൈറ്റ് ഡ്രൈവ്
7. കടലാഴം
സംഗീതം- കൈലാസ് മേനോൻ
രചന – ഹരിനാരായണൻ
ഗായകർ – ഹരിശങ്കർ & ചിത്ര
ചിത്രം – കൊത്ത്
8. ജീവാകാശം
സംഗീതം- ഷാൻ റഹ്മാൻ
രചന- ബി കെ ഹരിനാരായണൻ
ഗായകൻ- സൂരജ് സന്തോഷ്
ചിത്രം- പ്രകാശൻ പറക്കട്ടെ
9. മെല്ലെ തൊടണ്
സംഗീതം- ബിജിബാൽ
രചന- ബി കെ ഹരിനാരായണൻ
ഗായിക- ബോംബെ ജയശ്രീ
ചിത്രം- ലളിതം സുന്ദരം
10. നീ പോകും
സംഗീതം- ഹെഷം അബ്ദുൽ വഹാബ്
രചന- കൈതപ്രം
ഗായകൻ- സിദ് ശ്രീറാം
ചിത്രം – മൈക്ക്
11. പാതിരയിൽ
സംഗീതം- ജസ്റ്റിൻ വർഗീസ്
രചന- അൻവർ അലി
ഗായിക- ശ്രീദേവി തെക്കേടത്ത്
ചിത്രം- ഒരു തെക്കൻ തല്ല് കേസ്
12. സായം സന്ധ്യേ
സംഗീതം- ഭാഷ് ചേർത്തല
രചന- ലെജിൻ ചെമ്മണി
ഗായകർ- ചിത്ര & നിഷാദ്
ചിത്രം- സ്ക്രീൻ പ്ലേ
13. രതിപുഷ്പം
സംഗീതം- സുഷിൻ ശ്യാം
രചന- വിനായക് ശശികുമാർ
ഗായകൻ- ഉണ്ണിമേനോൻ
ചിത്രം- ഭീഷ്മപർവം
14. കണ്ണുനീരാൽ
സംഗീതം- ഗോപി സുന്ദർ
രചന- അലങ്കോട് ലീലകൃഷ്ണൻ
ഗായിക- ബോംബെ ജയശ്രീ
ചിത്രം – ഒരുത്തി
15. മയിൽപ്പീലി
സംഗീതം- എം ജയചന്ദ്രൻ
രചന- റഫീഖ് അഹമ്മദ്
ഗായകർ- മൃദുല വാരിയർ & ഹരിശങ്കർ
ചിത്രം- പത്തൊമ്പതാം നൂറ്റാണ്ട്
16. മായല്ലേ
സംഗീതം- വിഷ്ണു വിജയ്
രചന- ഹരിനാരായൺ
ഗായിക- ഹരിഹരൺ & വിഷ്ണു വിജയ്
ചിത്രം- മകൾ
17. ആനന്ദമോ
സംഗീതം- വിദ്യാസാഗർ
രചന- വിനായക് ശശികുമാർ
ഗായകർ- അഭയ് ജോധ്പുർകർ & അന്വേഷ
ചിത്രം- സോളമന്റെ തേനീച്ചകൾ
18. മധുര ജീവരാഗം
സംഗീതം- അൽഫോൺസ്
രചന- ജോ പോൾ
ഗായിക- മൃദുല വാരിയർ
ചിത്രം- സുന്ദരി ഗാർഡൻസ്
19. കൂടെ
സംഗീതം- വരുൺ സുനിൽ
രചന- സന്തോഷ് ഉണ്ണി
ഗായകൻ- അസ്ലം അബ്ദുൾ മജീദ്
ചിത്രം- ഹയ
20. മിന്നാമിന്നി
സംഗീതം- നാദിർഷ
രചന- സുജേഷ് ഹരി
ഗയിക- ഹിദ സക്കീർ
ചിത്രം- ഈശോ
21. മന്ദാരപ്പൂവേ
സംഗീതം- ജെക്സ് ബിജോയ്
രചന- ജോ പോൾ
ഗായിക- ആവണി മൽഹാർ
ചിത്രം- കുമാരി.
22. പാലാ പള്ളി
സംഗീതം- ജെക്സ് ബിജോയ്
രചന- സന്തോഷ് വർമ്മ & ശ്രീഹരി തറയിൽ
ഗായകൻ- അതുൽ നറുകര
ചിത്രം- കടുവ
23. നീയെന്നൊരാളിൽ
സംഗീതം- ജെക്സ് ബിജോയ്
രചന- ജ്യോതിഷ് ടി കാശി
ഗായകൻ- വിജയ് യേശുദാസ്
ചിത്രം- പാപ്പൻ
24. മണ്ണും നിറഞ്ഞേ
സംഗീതം- എ ആർ റഹ്മാൻ
രചന- വിനായക് ശശികുമാർ
ഗായിക- ശ്വേത മോഹൻ
ചിത്രം- മലയൻ കുഞ്ഞു
25. കാത്തുകാത്തിരിപ്പു
സംഗീതം- ഷാൻ റഹ്മാൻ
രചന- നിധീഷ് നടേരി
ഗായകൻ- വിനീത് ശ്രീനിവാസൻ
ചിത്രം- പടച്ചോനെ ഇങ്ങള് കത്തോളീ
26. ഏലമലകാടിനുള്ളിൽ
സംഗീതം- രഞ്ജിൻ രാജ്
രചന- വിനായക് ശശികുമാർ
ഗായകൻ- ഹരിചരൺ
ചിത്രം- പത്താം വളവ്
27. ഒറ്റമരപ്പാതയിലെ
സംഗീതം- രഞ്ജിൻ രാജ്
രചന- അജീഷ് ദാസൻ
ഗായകൻ- രഞ്ജിൻരാജ്
ചിത്രം- പത്താം വളവ്
28. ഇമകൾ
സംഗീതം- രഞ്ജിൻ രാജ്
രചന- ബി കെ ഹരിനാരായൺ
ഗായകർ- ഹരിശങ്കർ & നിത്യാ മാമൻ
ചിത്രം- അദൃശ്യം
29. സായാഹ്ന തീരങ്ങളിൽ
സംഗീതം- രഞ്ജിൻ രാജ്
രചന- റഫീഖ് അഹമ്മദ്
ഗായകൻ- ഹരിശങ്കർ
ചിത്രം- കർണ്ണൻ നെപ്പോളിയൻ ഭാഗത് സിംഗ്
30. ഇളവെയിലൊളി
സംഗീതം- വി ടി സുനിൽ
രചന- ഡോ. ഷീജ വക്കം
ഗായിക- ഹരിശങ്കർ
ചിത്രം- ക്ഷണികം
31. തേൻതുള്ളി
സംഗീതം- കൈലാസ് മേനോൻ
രചന- ഹരിനാരായണൻ
ഗായകർ- കെ കെ നിഷാദ് & ശ്രുതി ശിവദാസ്
ചിത്രം- കൊത്ത്
32. മഴമണി
സംഗീതം- ഭാഷ് ചേർത്തല
രചന- പ്രജോദ് ഉണ്ണി
ഗായകൻ- വിജയ് യേശുദാസ്
ചിത്രം- സ്ക്രീൻ പ്ലേ
33. കുഴലൂതും
സംഗീതം- ഭാഷ് ചേർത്തല
രചന- ജിജോയ് ജോർജ്
ഗായകർ- പി ജയചന്ദ്രൻ & മൈഥിലി ഷേണായ്, ശ്രുതീഷ് കമൽ
ചിത്രം- സ്ക്രീൻ പ്ലേ
34. കിനാവിന്റെ ജാലകം
സംഗീതം- ഭാഷ് ചേർത്തല
രചന- സന്തോഷ് ചവറ സൗത്ത്
ഗായകൻ- സുദീപ് കുമാർ
ചിത്രം- അവഞ്ചേർസ്
35. ആകാശം പോലെ
സംഗീതം- സുഷിൻ ശ്യാം
രചന- റഫീഖ് അഹമ്മദ്
ഗായകർ- ഹംസിക അയ്യർ & കപിൽ കപിലൻ
ചിത്രം- ഭീഷ്മപർവം
36. ആയിരത്തിരി
സംഗീതം- കാവാലം ശ്രീകുമാർ
രചന- പ്രഭാവർമ
ഗായിക- നിത്യാ മാമൻ
ചിത്രം- ഹെഡ് മാസ്റ്റർ
37. കറുമ്പൻ
സംഗീതം- എം ജയചന്ദ്രൻ
രചന- റഫീഖ് അഹമ്മദ്
ഗായകർ- നാരായണി ഗോപൻ & നിഖിൽ രാജ്
ചിത്രം- പത്തൊമ്പതാം നൂറ്റാണ്ട്
38. പൂതം വരുന്നെടി
സംഗീതം- എം ജയചന്ദ്രൻ
രചന- റഫീഖ് അഹമ്മദ്
ഗയിക- സയനോര ഫിലിപ്
ചിത്രം- പത്തൊമ്പതാം നൂറ്റാണ്ട്
39. ചാഞ്ചാടുണ്ണി
സംഗീതം- വരുൺ സുനിൽ
രചന- പ്രൊഫ. ടി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി
ഗായിക- ചിത്ര
ചിത്രം – ഹയ
40. തന്നെ തന്നെ
സംഗീതം- രാജേഷ് മുരുഗേശൻ
രചന- ശബരീഷ് വർമ്മ
ഗായകൻ- വിജയ് യേശുദാസ് & രാജേഷ് മുരുഗേശൻ
ചിത്രം- ഗോൾഡ്