പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെതിരേ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും മധു ഒളിവിലായിരുന്നുവെന്നും മധു വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച മുന്‍ അഗളി ഡിവൈ.എസ്.പി: ടി.കെ സുബ്രഹ്മണ്യന്. പ്രതിഭാഗം വിസ്തരിക്കുന്നതിനിടെയാണ് കോടതിയില്‍ അന്വേഷണ ഉദ്യോ?ഗസ്ഥന്റെ വെളിപ്പെടുത്തല്‍.
മധു ഒളിവിലാണെന്ന് കാണിച്ച് അബ്സ്കോണ്ടിങ് ചാര്‍ജ് നല്‍കിയിരുന്നു. അഗളി, പാലക്കാട്, തൃശൂര്‍ സ്റ്റേഷനുകളില്‍ മധുവിനെതിരേ കേസുകളുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് മധുവെന്ന് നേരത്തെ അറിയമായിരുന്നു. മധു കൊല്ലപ്പെട്ടത് പോലീസ് കസ്റ്റഡിയിലല്ലെന്ന നിഗമനത്തില്‍ എത്തിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും സാക്ഷി മൊഴിയും അടിസ്ഥാനമാക്കിയാണെന്നും ഇദ്ദേഹം മൊഴി നല്കി.
ഇയാള്‍ വിചാരണ നേരിടാന്‍ കഴിയുന്ന ആളാണോ അല്ലയോ എന്നുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണു തീരുമാനമെടുക്കേണ്ടതെന്ന ജസ്റ്റിസ് ഹേമയുടെ വിധിയുണ്ടെന്ന് മണ്ണാര്‍ക്കാട് പട്ടികജാതി/വര്‍ഗ പ്രത്യേക കോടതി പ്രോസിക്യൂട്ടര്‍ പി ജയന് ചൂണ്ടിക്കാട്ടി.